
കോട്ടയം : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി ടി.പി.രാമകൃഷ്ണൻ തുടരും. കെ.കെ.ജയചന്ദ്രനാണ് പുതിയ ജനറൽ സെക്രട്ടറി. വി.ശിവൻകുട്ടിയെ ട്രഷററായും കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എളമരം കരീമിന് പകരമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ ജയചന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പി.നന്ദകുമാറിന് പകരമാണ് മുൻമന്ത്രി ശിവൻകുട്ടി ചുമതലയേൽക്കുന്നത്. കെ.എൻ.ഗോപിനാഥാണ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി. 47 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
എം.വി.ജയരാജനെ ജനറൽ സെക്രട്ടറിയാക്കാനുള്ള സമ്മർദ്ദം ചില കേന്ദ്രങ്ങൾ നടത്തിയെങ്കിലും സി.പി.എം ഉന്നത നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ല. എളമരം കരീമിനും താത്പര്യമില്ലായിരുന്നു. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |