
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. മരാമത്ത് പണികളിലൊന്നും പരാതിയില്ല.തനിക്കും ബോർഡിനും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സന്നിധാനത്തെയും പമ്പയിലെയും ശുചീകരണത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. 30 ലക്ഷം ടിൻ അരവണ തയ്യാറായി കഴിഞ്ഞു. അപ്പം തുടങ്ങിയിട്ടില്ല. വളരെ മുമ്പേ അതിന്റെ ഉൽപ്പാദനം തുടങ്ങിയാൽ പൂപ്പൽവരും. നിലയ്ക്കലെ റോഡ് പണി രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും.ശബരിമലയിൽ എത്തുന്ന ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കണം. അതിനുള്ള പരിശീലനവും നൽകിയിട്ടുണ്ട്. 15 ന് ചില പരിശീലന പരിപാടികൾ സന്നിധാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |