SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 AM IST

വീണ്ടും ചുമതലയേറ്റ് ഭരണ സമിതി,നാടകീയ രംഗങ്ങൾ

READ ENGLISH VERSION

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനു പിന്നാലെ മിൽമ യൂണിയൻ ഭരണസമിതി ചുമതലയേൽക്കാൻ എത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഉച്ചയ്ക്ക് 3ന്അവർ എത്തുമ്പോൾ എം.ഡി അടക്കം പ്രധാന ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. 4 മണിക്കൂർ കാത്തിരുന്ന ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ രജിസ്റ്റർ വാങ്ങി മിനിറ്റ്സ് രേഖപ്പെടുത്തി ഭരണസമിതി വീണ്ടും ചുമതലയേറ്റു.

ഉച്ചയ്ക്ക് 3.15 ഓടെയാണ് ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ നേതൃത്വത്തിൽ 9 എൽ.ഡി.എഫ് അംഗങ്ങൾ വീണ്ടും ചുമതല ഏൽക്കാൻ മിൽമ ഓഫീസിലെത്തിയത്. ഉത്തരവാദിത്വപ്പെട്ടവരാരും അവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം പുതിയ മിനിറ്റ്സിൽ രേഖപ്പെടുത്തിയത്.

''കോടതി ഉത്തരവ് തിരിച്ചടിയല്ല.സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാനാണ് കോടതി നിർദ്ദേശം. അതനുസരിച്ച് നടപടിയെടുക്കും.

-മന്ത്രി ബിന്ദുകൃഷ്ണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA