SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.06 AM IST

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം ശക്തമായ നിയമനടപടികളെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. റദ്ദാക്കുന്ന ലൈസൻസ് പിന്നീട് അനുവദിക്കാതിരിക്കാനും നടപടിയെടുക്കും. രണ്ടു ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ പതിനായിരത്തിലേറെ പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത്. അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിലെല്ലാം മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഉപയോഗിക്കാമെന്നത് അനുവദിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA