SignIn
Kerala Kaumudi Online
Sunday, 08 November 2026 1.11 AM IST

സി.ഐ.ടി.യു പ്രവർത്തന റിപ്പോർട്ട്: സഹായിച്ച തൊഴിലാളികളെ മറന്നു, കനത്ത തോൽവിയ്ക്ക് കാരണമായി

aa

കോട്ടയം : ഇടതുപക്ഷത്തെ കാലങ്ങളായി തുണച്ചിട്ടുള്ള പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും അവഗണിച്ചതാണ് രണ്ടാം പിണറായി സർക്കാരിന്റെ കനത്ത തോൽവിയ്ക്ക് കാരണമെന്ന് സി.ഐ.ടി.യു പ്രവർത്തന റിപ്പോർട്ട്.

പല ജില്ലകളിലും എൽ.ഡി.എഫിന് എം.എൽ.എമാർ ഇല്ലാതായതിന്റെ കാരണമിതാണെന്നും സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മദ്യനയത്തിൽ വൻകിട ബാറുകാരെ സഹായിക്കുന്ന നിലപാടെടുത്തു. അതേസമയം,പരമ്പരാഗത ചെത്ത് തൊഴിലാളികളെയും മദ്യവ്യവസായ മേഖലയെയും തകർക്കുന്ന സമീപനം സ്വീകരിച്ചു. ഈ മേഖലയിലെ തൊഴിലാളികൾ യൂണിയൻ വിട്ടുപോകുന്നതിന് വരെ കാരണമായി. കയർ മേഖലയെ പൂർണമായും അവഗണിക്കുന്ന നിലപാടാണ് അന്നത്തെ വകുപ്പ് മന്ത്രി സ്വീകരിച്ചത്. ഒന്നാം പിണറായി സർക്കാർ കശുഅണ്ടി മേഖലയോട് ഉദാരസമീപനം സ്വീകരിച്ചെങ്കിലും രണ്ടാം സർക്കാർ അവഗണിച്ചു. നെയ്ത്ത്, ബീഡി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ ഇവരെയും പരിഗണിച്ചില്ല. ഇത് പാർട്ടി ശക്തികേന്ദ്രങ്ങളിൽ പിന്നാക്കം പോകാൻ കാരണമായി.

 ജെൻസികളെ ഒപ്പം കൂട്ടണം
നരബാധിച്ച സംഘടനയെന്ന പേരുദോഷം മാറ്റി യുവാക്കളിലേക്കും ജെൻസികളിലേക്കും സംഘടനയിറങ്ങണം. രാജ്യത്തെ പോരാട്ടങ്ങളിൽ മുന്നണിയിലുള്ള ജെൻസികളെ ഒപ്പം കൂട്ടണം. തൊഴിൽ മേഖലയിൽ യുവജനങ്ങളുടെ എണ്ണം വർദ്ധിച്ചു. ഇവരെ വർഗബോധമുള്ള തൊഴിലാളികളാക്കി സംഘടനയിലേയ്ക്ക് കൊണ്ടുവരണം.

റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ

 വനിത സബ് കമ്മിറ്റി പോലെ ജില്ലകളിൽ സി.ഐ.ടി.യു യൂത്ത് വിംഗ് വേണം

 ഐടി, കോർപ്പറേറ്റ് മേഖലകളിൽ യൂണിയൻ സംവിധാനം ശക്തമാക്കണം

 വനിതകൾക്കും യുവാക്കൾക്കും കേന്ദ്ര കൗൺസിൽ വരെ പ്രാതിനിദ്ധ്യം ഉറപ്പാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA