SignIn
Kerala Kaumudi Online
Sunday, 08 November 2026 1.01 AM IST

കലാമണ്ഡലം വാർഷികാഘോഷങ്ങൾക്ക് തുടക്കും

phy

ചെറുതുരുത്തി: കേരള കലാമണ്ഡലം 96ാം വാർഷികാഘോഷങ്ങൾക്കും വള്ളത്തോൾ ജയന്തിക്കും തുടക്കമായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പതാക ഉയർത്തി. കലാമണ്ഡലം വൈശാഖിന്റെ നേതൃത്വത്തിൽ പഞ്ചമദ്ദളക്കേളി, കോട്ടക്കൽ മധുവും കലാമണ്ഡലം കൃഷ്ണകുമാറും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരി, മിഴാവിൽ തായമ്പക, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. വെെകിട്ട് മൂന്നിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. അച്യുത് ശങ്കർ എസ്.നായർ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് തുള്ളൽ ആഹാര്യ സമന്വയവും അരങ്ങേറി. വൈകിട്ട് ഗുരു കലാമണ്ഡലം രാമച്ചാക്യാർ വിദൂഷകനായെത്തിയ 'സുഭദ്രാധനഞ്ജയം" കൂടിയാട്ടവും നടന്നു. വള്ളത്തോളിന്റെ 'ബന്ധനസ്ഥനായ അനിരുദ്ധൻ"എന്ന കാവ്യത്തെ ആസ്പദമാക്കി ഡോ. പി.വേണഗോപാലൻ രചിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഉഷാനിരുദ്ധം" കഥകളിയും ശ്രദ്ധേയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA