SignIn
Kerala Kaumudi Online
Sunday, 08 November 2026 12.50 AM IST

പണിയാണേ... ഈ, ഇ20

d

''ആറുമാസം മുമ്പാണ്. ബൈക്ക് സ്റ്റാർട്ടാകുന്നില്ലെന്ന് പറഞ്ഞ് ഒരാൾ വർക്ക്ഷോപ്പിലെത്തി. നോക്കിയപ്പോൾ കാർബറേറ്ററിന്റെ പ്രശ്നമാണെന്ന് മനസിലായി. ക്ലീനാക്കിയിട്ടും ശരിയായില്ല. പുതിയത് വാങ്ങി വച്ചപ്പോൾ സ്റ്റാർട്ടായി. ഇതേ വാഹനം ഈയിടെ വീണ്ടും വന്നു. പ്രശ്നം അതുതന്നെ. ഇതിനിടയിൽ നിരവധി ഇരുചക്രവാഹനങ്ങൾ കാർബറേറ്റർ പ്രശ്നവുമായി എത്തി. ഇതോടെ ഒരു കാര്യമുറപ്പായി കാർബറേറ്ററുകളേയും ഇൻജക്ടറുകളേയും കാർന്നുതിന്നുന്നത് പെട്രോളാണ്.""കോവളം ബൈപ്പാസിനടുത്ത് ടു വീലർ വർക്ക്ഷോപ്പ് നടത്തുന്ന ലവൻ ബാബു പറയുന്നു.

എഥനോൾ ചേർന്ന പെട്രോൾ തുടർച്ചയായി ഉപയോഗിക്കുന്ന വാഹനം,​ രണ്ടു ദിവസം ഉപയോഗിക്കാതിരുന്നാൽ പിന്നെ സ്റ്റാർട്ടാകില്ല. കാർബറേറ്ററിൽ ഫംഗസ് കയറും. ക്ലീൻ ചെയ്താൽ ചിലപ്പോൾ ശരിയാകും. രണ്ടെന്നുള്ളത് നാലോ അഞ്ചോ ദിവസമായാൽ പിന്നെ കാർബറേറ്റർ മാറേണ്ടിവരും. പെട്രോൾ ഓട്ടോറിക്ഷ, കാർ എന്നിവയ്ക്കും എഥനോൾ കലർന്ന പെട്രോൾ പണി കൊടുക്കുന്നുണ്ട്. 2020ന് മുമ്പിറങ്ങിയ BS 4 വാഹനങ്ങൾക്കാണ് പ്രശ്നം. BS 6 വാഹനങ്ങളിൽ താരതമ്യേന പ്രശ്നങ്ങൾ കുറവാണ്. പുതിയ വാഹനങ്ങൾ ഉപയോഗിക്കുന്ന പരസ്യവാചകങ്ങൾ പോലും ഇ20 അനുയോജ്യമാണെന്നതാണ്.

ആദ്യം പണി റബ്ബർ ചേർന്ന പാർട്സിന്

വാഹനങ്ങളിൽ റബർ ചേർന്ന ഭാഗങ്ങളാണ് ആദ്യം പണി തരുന്നത്. ഫ്യൂവൽ ഹോസ്, സീൽ, ഗാസ്‌കിറ്റ്ഫ്യൂവൽ ടാങ്കിന്റെ റബ്ബർ വാഷർ ഇവ വിണ്ടുകീറും. എഥനോൾ വെള്ളത്തെ വലിച്ചെടുക്കും. അതോടെ ഫ്യൂവൽ ടാങ്കിൽ തുരുമ്പ് പിടിക്കാനും കാരണമാകും. എഥനോൾ ഒരു ക്ലീനർ പോലെ പ്രവർത്തിച്ച് ടാങ്കിലെ അഴുക്ക് ഇളക്കി ഫിൽട്ടറിൽ അടയ്ക്കും. ഫ്യൂവൽ പമ്പിന്റെ മോട്ടോറിനും പ്ലാസ്റ്റിക് ഭാഗങ്ങൾക്കും തേയ്മാനം കൂടും. കാർബറേറ്ററിലെ നീഡിൽ, ജെറ്റ്, ഫ്‌ളോട്ട് എന്നിവയ്ക്ക് തുരുമ്പും അടവും വരാം. ഫ്യുവൽ ഇൻജക്ഷൻ വാഹനങ്ങളിൽ ഇൻജക്ടറുകളിൽ കാർബൺ അടിഞ്ഞ് സ്‌പ്രേ കൃത്യമല്ലാതാകും. എൻജിൻ ഭാഗങ്ങളായ വാൽവ്, പിസ്റ്റൺ റിംഗ്, സിലിണ്ടർ ഹെഡ് എന്നിവയിൽ കൂടുതൽ ചൂടും തേയ്മാനവും ഉണ്ടാകാം. എഥനോളിന് കലോറി വാല്യൂ കുറവായതിനാൽ മൈലേജും കുറയാം.

എന്തുചെയ്യാം?

പഴയ വാഹനമാണെങ്കിൽ ഫ്യൂവൽ ഹോസും സീലുകളും ഇടയ്ക്ക് പരിശോധിക്കുക. വാഹനം ഒരുപാട് നാൾ ഉപയോഗിക്കാതെ വയ്ക്കരുത്.

ഇ 20

പെട്രോൾ പമ്പുകളിൽ ഇന്ന് ലഭ്യമാകുന്ന ഇന്ധനം ശുദ്ധമായ പെട്രോളല്ല. സാധാരണ പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർക്കുമ്പോഴാണിത് ഇ20 പെട്രോൾ ആകുന്നത്. ഇ20 അടിക്കുന്നതിന് ചില പമ്പുകളിൽ പ്രത്യേക ഫ്യുവൽ ഡിസ്പെൻസർ ഉണ്ടാകുമെങ്കിലും അവിടെ തീരെ തിരക്കുണ്ടാകാറില്ല. എഥനോൾ ചേരാത്ത പെട്രോൾ ഉണ്ടെങ്കിലും ഒന്നരയിരട്ടി വില കൊടുക്കണം. ഡിമാൻഡ് കൂടുതലായതിനാൽ പെട്ടെന്ന് തീരുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: F
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA