
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ തയ്യാറാക്കിയ ചെമ്പൈ സംഗീതമണ്ഡപത്തിൽ സംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ ക്ഷേത്രം ശ്രീലകത്തു നിന്നും പകർന്ന് കൊണ്ടുവന്ന ദീപം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീതമണ്ഡപത്തിലെ നിലവിളക്കിൽ പകർന്നു. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, സംഗീതോത്സവ സബ് കമ്മിറ്റി കൺവീനർ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായി. നാദസ്വരം തവിൽ കലാകാരൻമാരായ അഖിൽ മാവേലിക്കര, സുഭാഷ് കോട്ടപ്പുറം, സതീഷ് കരിയന്നൂർ, ശിവശങ്കരൻ, വിഷ്ണു, നവനീത്, കൃഷ്ണദാസ് എന്നിവർ ചേർന്ന് മംഗളവാദ്യം മുഴക്കി. തുടർന്ന് ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റിയംഗങ്ങളുടെ ഗണപതിസ്തുതിയോടെ 15 ദിവസം നീളുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |