
കോഴിക്കോട്: കാർഗിലിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് സ്വദേശി ഹവിൽദാർ എസ്.ആർ. അരുൺ രാജിന്റെ (40) മൃതദേഹം വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കേരളത്തിൽ എത്തിച്ച ഭൗതിക ശരീരം ജന്മനാടായ കോഴിക്കോട് ചേളന്നൂർ പെരുമ്പൊയിലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു.
സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പുഷ്പചക്രം അർപ്പിച്ചു. എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ അഡ്വ. വിദ്യാ ബാലകൃഷ്ണൻ, വി.ടി സൂരജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം നിനു, കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. അരുൺ 21 വർഷമായി മദ്രാസ് എൻജിനിയറിംഗ് വിംഗിൽ സേവനമനുഷ്ഠിച്ചുവരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് നമികലാ പാസ് മേഖലയിലായിരുന്നു അപകടം. അപകടത്തിൽ അരുൺ രാജ് ഉൾപ്പെടെ രണ്ട് സൈനികർക്കാണ് ജീവൻ നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |