SignIn
Kerala Kaumudi Online
Sunday, 08 November 2026 1.01 AM IST

ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കും: രമേശ് ചെന്നിത്തല

remes

നിലയ്ക്കലിൽ പൊലീസ് ബാരക്ക് തുറന്നു

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിൽ പുതിയതായി പണികഴിപ്പിച്ച പൊലീസ് ബാരക്ക് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. .

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് പൊലീസ് ആസൂത്രണം നടത്തിയിട്ടുള്ളത്. എ.ഡി.ജി.പി പി. വിജയൻ നോഡൽ ഓഫീസറായി പ്രവർത്തിക്കും. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഏഴായിരത്തിലധികം പൊലീസുകാർക്ക് താമസിക്കാൻ കഴിയുന്ന പുതിയ ബാരക്കാണ് നിർമ്മിച്ചത്. നിലയ്ക്കലിലെ 1750ഓളം ഉദ്യോഗസ്ഥർക്കായി മെസ് സൗകര്യങ്ങൾ വിപുലീകരിച്ചു.

പൊലീസുകാരുടെ ലഗേജ് അലവൻസ് 300രൂപയിൽ നിന്ന് 600 ആയി ഉയർത്തി. മെസ് ഗ്രാന്റ് പ്രതിദിനം 90 ആയി വർദ്ധിപ്പിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 3.60 കോടി രൂപ അനുവദിച്ചു . നിലയ്ക്കലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള 'സ്മാർട്ട് പാർക്കിംഗ്' സൗകര്യം നടപ്പിലാക്കും. ഇതിനായി 3 കോടി രൂപ അനുവദിച്ചു. കുട്ടികൾ തിരക്കിൽ കൂട്ടംതെറ്റിപ്പോകുന്നത് തടയാനും അവരെ എളുപ്പത്തിൽ കണ്ടെത്താനുമായി കൈകളിൽ റിസ്റ്റ് ടാഗ് ഘടിപ്പിക്കുന്ന പദ്ധതിക്കായി 13 ലക്ഷം രൂപ വകയിരുത്തി. വടശേരിക്കരയിൽ സ്ഥിരം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA