SignIn
Kerala Kaumudi Online
Sunday, 08 November 2026 1.01 AM IST

മായ നിരീക്ഷണത്തിൽ; ചികിത്സയ്‌ക്ക് ഒരുക്കം

d

തുണയായത് കേന്ദ്ര മന്ത്രി

കൊച്ചി​: വനം വകുപ്പി​ന്റെ കപ്രി​ക്കാട് അഭയാരണ്യത്തി​ൽ നി​ന്ന് ഗുജറാത്ത് ജാംനഗറി​ലെ വൻതാര ആനി​മൽ റെസ്ക്യൂ സെന്ററി​ൽ എത്തി​ച്ച കുട്ടി​യാന മായയുടെ ചി​കി​ത്സ ഇന്നലെ തുടങ്ങി​യി​ല്ല. പരി​ശോധനകൾ മാത്രമാണ് നടന്നത്. വൻതാരയി​ലെ ഡോക്ടർമാരുടെ നി​രീക്ഷണത്തി​ലാണ് 18 മാസം മാത്രം പ്രായമുള്ള പി​ടി​യാനക്കുട്ടി​. രക്തവും മറ്റും ശേഖരി​ച്ച് ലാബുകളി​ലേക്ക് അയച്ചി​രി​ക്കുകയാണ്. നി​ലവി​ൽ നൽകി​ വന്ന മരുന്നുകൾ തുടരുന്നുണ്ട്. ഇന്ന് റി​സൾട്ട് ലഭി​ക്കുമെന്നാണ് പ്രതീക്ഷ. അതി​ന് ശേഷം ചി​കി​ത്സ ആരംഭി​ക്കും. അസി. ഫോറസ്റ്റ് വെറ്ററി​നറി ഓഫീസർ​ ഡോ. ബി​നോയ് സി. ബാബുവും പാപ്പാൻ നി​ഖി​ൽ ബാബുവും ഇവി​ടെയുണ്ട്.

കേന്ദ്ര വനം-പരിസ്ഥിതി സഹ മന്ത്രി കീർത്തിവർദ്ധൻ സിംഗിന്റെ നിരന്തര ഇടപെടലാണ് അസ്ഥിക്ഷയം മൂലം ഗുരുതരാവസ്ഥയിലായ മായയ്‌ക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കാൻ വഴിയൊരുക്കിയത്. മുൻകാലിലെ അസ്ഥികൾ പൊട്ടിയതുമൂലം ആഴ്ചകളായി കിടപ്പിലാണ് ആനക്കുട്ടി. കഴിഞ്ഞ ജൂണിൽ കീർത്തി വർദ്ധൻ സിംഗ് അഭയാരണ്യത്തിലെത്തി ആനക്കുട്ടിയെ കണ്ടു. 40 ദിവസത്തോളം ചികിത്സയ്ക്ക് ശേഷം വീണ്ടും നടന്നു തുടങ്ങിയ സമയത്തായിരുന്നു സന്ദർശം.

കേന്ദ്രമന്ത്രിയാണ് ആനക്കുഞ്ഞിന് മായയെന്ന പേരു നൽകിയത്. സ്ഥിതി ഗുരുതരമായത് അറിഞ്ഞ് ഒക്ടോബറിൽ മന്ത്രി വീണ്ടുമെത്തി കോടനാട് ഫോറസ്റ്റ് ഐ.ബിയിൽ തങ്ങി മൂന്നു ദിവസം മേൽനോട്ടം വഹിച്ചു. പേഴ്സണൽ സ്റ്റാഫിലെ ഒരാളെ ഇവിടെ നിറുത്തിയ ശേഷമാണ് മടങ്ങിയതും. ദയാവധത്തിന്റെ റിപ്പോർട്ട് വന്നശേഷം ചികിത്സയ്ക്ക് വേണ്ട ഇടപെടലുകളും നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA