SignIn
Kerala Kaumudi Online
Sunday, 08 November 2026 12.50 AM IST

ക​ണ്ണീ​രി​ൽ​ ​മു​ങ്ങി​യ​ ​ശ്രു​തി​ക്ക് ഇ​നി​യെ​ന്നും​ ​സ​ന്ദീ​പ് ​കൂ​ട്ട്

c

തൃശൂർ: ഉരുൾദുരിതത്തിലൂടെ കേരളത്തിന്റെ കണ്ണീരായി മാറിയ ശ്രുതിക്ക് ഗുരുവായൂരപ്പന് മുന്നിൽ മാംഗല്യം. ഗുരുവായൂർ അമ്പലനടയിൽ ഇന്നലെ രാവിലെ 6.15ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും സാക്ഷിയാക്കി സഹപ്രവർത്തകനായ സന്ദീപ് ശ്രുതിക്ക് താലിചാർത്തി. മുൻമന്ത്രി കെ.രാജൻ രക്ഷകർതൃത്വം വഹിച്ചു.

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമുൾപ്പെടെ കുടുംബത്തിലെ 9 പേരാണ് ശ്രുതിയെ തനിച്ചാക്കി യാത്രയായത്. ആ ആഘാതത്തിൽ നിന്ന് കരകയറും മുൻപായിരുന്നു പ്രിയപ്പെട്ടവന്റെ വേർപാട്. പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിനായി ഒരുങ്ങുന്ന വേളയിലായിരുന്നു വാഹനാപകടം ജെൻസന്റെ ജീവൻ കവർന്നത്. അപകടത്തിൽ പരിക്കേറ്റ ശ്രുതി മാസങ്ങളോളം ആശുപത്രിയിൽ കിടക്കയിലായി. ശ്രുതിയുടെ ആരോഗ്യത്തിനായി മലയാളികൾ ഒന്നടങ്കം പ്രാർത്ഥിച്ചു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശ്രുതിയെ സർക്കാരും ചേർത്തുപിടിച്ചു. വയനാട് കളക്ടറേറ്റിൽ ക്ലാർക്കായി ജോലിയും വീടും നൽകി. കളക്ടറേറ്റിൽ വച്ചാണ് സന്ദീപ് ശ്രുതിയുടെ ജീവിതത്തിലേക്കെത്തിയത്.

തിരിച്ചുവരവിൽ കൂട്ട് യാത്രകൾ

കാലുകൾ സുഖപ്പെട്ടതിനു പിന്നാലെ ശ്രുതി യാത്രകളെ കൂടെ കൂട്ടി. സമൂഹമാദ്ധ്യമങ്ങളിലൂടെ കേരളമൊന്നാകെ ആ യാത്രകൾക്കൊപ്പം ചേർന്നു.

അനിയത്തിയുടെ വിവാഹം നടത്തുന്ന സന്തോഷവും ആവേശവുമായിരുന്നു. ദുരന്തമുഖം മുതൽ ഇതുവരെ ശ്രുതിക്ക് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. അതിനിയും തുടരും.
-കെ.രാജൻ എം.എൽ.എ

എല്ലാം അറിഞ്ഞുകൊണ്ട് തന്റെ കൈപിടിച്ച ആളാണ് സന്ദീപ്. ഇനിയുള്ള ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.
-ശ്രുതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRUTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA