
ഏപ്രിലിൽ നടത്തിയ ബി.പി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ന്യൂജെനറേഷൻ ബി.എ, ബി.എസ്‌സി, ബി.കോം ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എം.എസ്‌സി സുവോളജി, സുവോളജി (ന്യൂജെൻ) പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ നാളെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
എം.എ റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ അവസാന വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഒമ്പതു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിലെത്തണം.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ), നവംബർ 2025ലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയം/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 13 വൈകിട്ട് 5വരെ അപേക്ഷിക്കാം.
എം.ജി സർവകലാശാല വാർത്തകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ പുനർമൂല്യനിർണയം
യു.ജി പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ) അന്തിമ റാങ്ക്/പൊസിഷൻ തയ്യാറാക്കുന്നതിനായി ഒന്നുമുതൽ ആറുവരെ സെമസ്റ്ററുകളിൽ പുനർമൂല്യനിർണയം നടത്തിയ മാർക്കുകൾ കൂട്ടിച്ചേർക്കാത്ത വിദ്യാർത്ഥികൾ പുനർമൂല്യനിർണയ മാർക്കുകൾ കൂട്ടിച്ചേർക്കാനായി ഒക്ടോബർ 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |