SignIn
Kerala Kaumudi Online
Thursday, 01 October 2026 2.14 AM IST

ഡിജിറ്റൽ റീസർവേ ക്രമക്കേട്: തീരുമാനമെടുക്കാൻ നിർദ്ദേശം

court

കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ ഡിജിറ്റൽ റീസർവേ ക്രമക്കേടാരോപണം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് റിപ്പോർ‌ട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

വിജിലൻസ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കണമെന്നാണ് പ്രധാന ശുപാർശയെന്നും ഇത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഇന്നലെ റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ.സി. സന്തോഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. തുടർന്നാണ് ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാൻ ഉത്തരവിട്ടത്.

ഡിജിറ്റൽ സർവേ ഉപകരണങ്ങളുടെ ടെൻഡറിലടക്കം നടന്ന ക്രമക്കേടിലൂടെ പൊതുഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി ജെ. കോടൻകണ്ടത്ത് നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. ഡിസംബ‌ർ 9ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL SURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA