
പി.കെ.എസിൽ അംഗത്വമെടുത്തു
തൃശൂർ: ഫുട്‌ബാൾ താരം ഐ.എം. വിജയൻ സി.പി.എമ്മിനൊപ്പം. സി.പി.എം നിയന്ത്രിത സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയിൽ (പി.കെ.എസ്) വിജയൻ അംഗത്വമെടുത്തു. തൃശൂരിൽ ഐ.എം. വിജയന്റെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശിവരാമൻ അംഗത്വ രസീതി കൈമാറി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ഡോ.എം.കെ. സുദർശൻ അദ്ധ്യക്ഷനായി.
എല്ലാ രാഷ്ട്രീയ പാർട്ടികളിലുള്ളവരുമായി അടുപ്പമുള്ളതിനാൽ വിജയൻ പരസ്യമായി രാഷ്ട്രീയം പറഞ്ഞിരുന്നില്ല. മുൻ മുഖ്യമന്ത്രി കെ. കരുണാകരനും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തെ ഒരു ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന പ്രചാരണവും ഉയർന്നിരുന്നു. സംസ്ഥാന സ്‌പോർട്‌സ് വകുപ്പിന്റെ നിയന്ത്രണത്തിൽ വിജയന്റെ പേരിൽ തൃശൂരിൽ അന്താരാഷ്ട്ര കായിക സമുച്ചയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. മലപ്പുറം എം.എസ്.പി അസി. കമാൻഡന്റും പൊലീസ് ഫുട്‌ബോൾ അക്കാഡമി ഡയറക്ടറുമാണ് വിജയൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |