SignIn
Kerala Kaumudi Online
Monday, 08 June 2026 1.41 AM IST

ഡിഷ് ടി.വി. വി.ഇസഡ്.വൈ സ്മാർട്ട് ടി.വി കേരളത്തിൽ

dishtv

കൊച്ചി: മുൻനിര ഡി.ടി.എച്ച് സേവനദാതാക്കളായ ഡിഷ് ടി.വിയുടെ വി.ഇസഡ്.വൈ സ്മാർട്ട് ടി.വികൾ കേരളത്തിൽ അവതരിപ്പിച്ചു. ഡിഷ് ടിവിയുടെ സി.ഇ.ഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് എന്നിവരാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്.

പ്രാദേശിക ഉള്ളടക്കത്തിനു പുറമെ ടി.വി ചാനലുകൾ, ഒ.ടി.ടി പ്ലാറ്റുഫോമുകൾ, കായികസംപ്രേക്ഷണം എന്നിവ ലഭ്യമാകുന്ന 'ഇന്റഗ്രേറ്റഡ് എന്റർടെയ്ൻമെന്റ് ഇക്കോസിസ്റ്റം' രീതിയിലാണ് വി.ഇസഡ്.വൈ സ്മാർട്ട് ടി.വികളുടെ രൂപകൽപന. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ ലഭ്യമാകും.

ഫിഫ ലോകകപ്പ് ഫുട്ബാൾ സമയക്രമം ഉൾപ്പെടുത്തി 'ഫിഫ ടു ഫിഫ' പ്രത്യേക വിനോദ പ്ലാനും ഡിഷ് ടി.വി അവതരിപ്പിച്ചു. റീചാർജ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് തടസം നേരിടുന്ന സമയത്ത് പ്രധാന കായിക മത്സരങ്ങൾ നഷ്ടമാകാതിരിക്കാനുള്ള 'സ്പോർട്സ് ഓൾവേസ് ഓൺ' ഫീച്ചറും വി.ഇസഡ്.വൈ സ്മാർട്ട് ടി.വികളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DISH TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA