SignIn
Kerala Kaumudi Online
Saturday, 01 August 2026 1.49 AM IST

എസ്. ശ്രീജിത്തിന് ഡി.ജി.പി പദവി, യോഗേഷ് ഗുപ്ത ബെവ്കോ സി.എം ഡിയാകും

READ ENGLISH VERSION

adgp-sreejith-
എസ്. ശ്രീജിത്ത്

തിരുവനന്തപുരം: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി. എ.ഡി.ജി.പി സ്ഥാനത്തിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. എ.ഡി.ജി പി.എം. ആർ അജിത്‌കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റ വിവരം ഹൈക്കോടതിയെ അറിയിക്കും. ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ തുടരും.

മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ സി.എം ഡിയായി നിയമിച്ചു. എ.ഡി.ജി.പി ബൽറാംകുമാർ ഉപാദ്ധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. വിരമിച്ച നിതിൻ അഗർവാളിന്റെ പകരക്കാരനായാണ് ബൽറാംകുമാർ ഉപാധ്യായ ഫയർഫോഴ്സ് മേധാവിയാകുന്നത്.

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സുരേഷ്‌രാജ് പുരോഹിത് തിരികെ വരാത്തതും സീനിയോറിട്ടി പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള എസ്. ശ്രീജിത്തിന് തുണയായി. അജിത്കുമാറിനെ മാറ്റിയ ഒഴിവിലേക്കാണ് മുൻപ് ബവ്കോയെ ലാഭത്തിലാക്കാൻ സഹായിച്ച ട്രാക്ക് റെക്കോഡുള്ള യോഗേഷ് ഗുപ്തയെ വീണ്ടും ബവ്കോ തലപ്പത്തേക്ക് സർക്കാർ കൊണ്ടുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA