SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

ഹരിതപടക്കം മാത്രം മതി

c

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ (ഗ്രീൻ ക്രാക്കറുകൾ) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ആഘോഷവേളകളിൽ പടക്കം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകൾ കണക്കിലെടുത്താണിത്.

ദീപാവലി ദിനത്തിൽ പടക്കം ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതൽ 10 വരെയാണ്.

ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളുടെ 100 മീറ്റർ പരിധിക്കുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPAWALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA