SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.56 PM IST

ശബരിമലയിൽ ദിവസം 18 മണിക്കൂർ ദർശനം

sabarimala

തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. ദിവസം 18 മണിക്കൂർ ദർശന സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനം. ദിവസം 80,000 പേർക്ക് ദർശനം നടത്താം. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്തും 10,000 പേർക്ക് തത്സമയ ബുക്കിംഗിലൂടെയുമാണിത്. തത്സമയ ഓൺലൈൻ ബുക്കിംഗിന് ആധാർകാർഡോ പകർപ്പോ നിർബന്ധമാണ്. ബുക്കിംഗിന് പമ്പയിൽ ഏഴ് കൗണ്ടറും എരുമേലിയിലും വണ്ടിപ്പെരിയാറിലും ക്രമീകരണവുമൊരുക്കും.

നിലയ്ക്കൽ,​ പമ്പ ഹിൽടോപ്പ്,​ ചക്കുപാലം 2 എന്നിവിടങ്ങളിലായി ഒരേസമയം 15,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഫാസ്റ്റ് ടാഗ് വഴിയാണ് പാർക്കിംഗ് ഫീസ് സ്വീകരിക്കുക. എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ സ്ഥലത്ത് പാർക്കിംഗ് സജ്ജമാക്കും.
പമ്പയിൽ ഒരേസമയം 6,000 പേർക്ക് വരിനിൽക്കാനാവുന്ന ഒൻപത് നടപന്തലുകൾ ക്രമീകരിച്ചു. നിലയ്ക്കൽ,​ പമ്പ,​സന്നിധാനം എന്നിവിടങ്ങളിലായി 25000 പേർക്ക് വിരി വയ്ക്കാം. സന്നിധാനത്ത് പതിനായിരം പേർക്കും.

□ശരംകുത്തിയിലെ ബോയിലറിന്റെ ഉത്പാദനശേഷി മണിക്കൂറിൽ 10,000 ലിറ്ററാക്കി. ശരംകുത്തി മുതൽ സന്നിധാനം വരെ 60 ചുക്കുവെള്ള കൗണ്ടറുകളുണ്ട്.

□പമ്പയിൽ 3,000 സ്റ്റീൽ ബോട്ടിലുകളിൽ വെള്ളം നിറച്ച് ഭക്തർക്ക് നൽകും. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ നൽകണം.

□16നകം 40 ലക്ഷം അരവണ ടിന്നുകളെത്തിക്കും

□അഞ്ചുലക്ഷത്തിന്റെ അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകൾക്ക് പ്രയോജനം ലഭിക്കും.

□തീർത്ഥാടനത്തിനിടെ മരിക്കുന്ന ഭക്തരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേരളത്തിനകത്ത് 30,000 രൂപ വരെയും പുറത്ത് ഒരുലക്ഷം വരെയും .
□മരക്കൂട്ടം മുതൽ ചന്ദ്രാനന്ദൻ റോഡ് ജ്യോതിനഗർ വരെ 1500 സ്റ്റീൽ കസേരകൾ ഒരുക്കും. □കാർഡിയോളജി ഡോക്ടർമാരടക്കം മെഡിക്കൽ സംഘത്തേയും സജ്ജമാക്കും. പ്രശസ്ത ന്യൂറോസർജൻ ഡോ.റാം നാരായണന്റെ നേതൃത്വത്തിൽ 100 ഡോക്ടർമാർ സൗജന്യസേവനത്തിന് സന്നദ്ധരാണെന്നും പ്രസിഡന്റ് അറിയിച്ചു. അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ശ​ബ​രി​മ​ല​യി​ൽ​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​രു​ടെ
സേ​വ​നം​ ​ഉ​റ​പ്പാ​ക്ക​ണം​:​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ശ​ബ​രി​മ​ല​യി​ലെ​ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ല്ലാ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സ​ന്നി​ധാ​നം,​ ​പ​മ്പ,​ ​നീ​ലി​മ​ല,​ ​അ​പ്പാ​ച്ചി​മേ​ട്,​ ​ച​ര​ൽ​മേ​ട്,​ ​ക​രി​മ​ല,​ ​എ​രു​മേ​ലി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഹൃ​ദ്രോ​ഗ​ ​ചി​കി​ത്സ​യ്‌​ക്ക​ട​ക്കം​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​രെ​യും​ ​അ​നു​ബ​ന്ധ​ ​ജീ​വ​ന​ക്കാ​രെ​യും​ ​നി​യ​മി​ക്ക​ണം.​ ​ആ​ശു​പ​ത്രി​ക​ളു​ടെ​യും​ ​ക്ലി​നി​ക്കു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​ട​യ്‌​ക്കി​ടെ​ ​വി​ല​യി​രു​ത്തി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്ക് ​ശ​ബ​രി​മ​ല​ ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മു​ര​ളീ​കൃ​ഷ്ണ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.
ശ​ബ​രി​മ​ല​യി​ൽ​ ​അ​യ്യ​പ്പ​സേ​വാ​സം​ഘം​ ​ദേ​വ​സ്വ​ത്തി​ന് ​കൈ​മാ​റു​ന്ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഭ​ക്ത​ർ​ക്കാ​യി​രി​ക്ക​ണം​ ​പ്ര​ധാ​ന​ ​പ​രി​ഗ​ണ​ന.​ ​ദേ​വ​സ്വ​ത്തി​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ഉ​പ​യോ​ഗി​ക്കാം.​ ​മ​റ്റാ​രെ​ങ്കി​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും. ശ​ബ​രി​മ​ല​യി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ച​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യ​ട​ക്കം​ ​വി​ശ്വാ​സി​ക​ളാ​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ഇ​വ​ർ​ക്ക് ​താ​മ​സ​ത്തി​നും​ ​ദ​ർ​ശ​ന​ത്തി​നും​ ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​വാ​ക്കാ​ൽ​ ​പ​റ​ഞ്ഞു.​ ​ശ​ബ​രി​മ​ല​യി​ൽ​ ​സേ​വ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​രെ​ ​നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​ ​റോ​പ് ​വേ​:​ ​പെ​രു​മാ​റ്റ​ച്ച​ട്ടം
അ​വ​സാ​നി​ച്ച​ ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​അ​വ​സാ​നി​ച്ച​ ​ശേ​ഷ​മു​ള്ള​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ശ​ബ​രി​മ​ല​ ​റോ​പ് ​വേ​ ​സം​ബ​ന്ധി​ച്ച​ ​വി​ഷ​യം​ ​പ​രി​ഗ​ണി​ക്കും.​ ​പ​മ്പ​യി​ൽ​ ​നി​ന്ന് ​സ​ന്നി​ധാ​ന​ത്തേ​ക്കും​ ​തി​രി​ച്ചു​മാ​ണ് ​റോ​പ് ​വേ.​ 250​ ​കോ​ടി​ ​ചെ​ല​വി​ൽ​ 270​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ലാ​ണ് ​റോ​പ് ​വേ​ ​നി​ർ​മ്മി​ക്കു​ക.​ ​ഒ​രു​ ​വ​ശ​ത്തേ​ക്ക് 10​ ​മി​നി​റ്റാ​ണ് ​യാ​ത്രാ​സ​മ​യം.​ ​നേ​ര​ത്തെ​ ​പ​ദ്ധ​തി​യ്‌​ക്കാ​യി​ ​ഏ​ഴു​ ​പി​ല്ല​റു​ക​ളാ​ണ് ​നി​ർ​മ്മി​ക്കാ​നി​രു​ന്ന​ത്.​ 300​ ​മ​ര​ങ്ങ​ളും​ ​മു​റി​ക്കേ​ണ്ടി​ ​വ​രും.​ ​എ​ന്നാ​ൽ​ ​പു​തു​ക്കി​യ​ ​രൂ​പ​രേ​ഖ​യി​ൽ​ ​പി​ല്ല​റു​ക​ൾ​ ​അ​ഞ്ചാ​യി.​ ​മു​റി​ക്കേ​ണ്ട​ ​മ​ര​ങ്ങ​ളു​ടെ​ ​എ​ണ്ണം​ 80​ ​ആ​യി​ ​കു​റ​ഞ്ഞ​താ​യി​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​പ്ര​ശാ​ന്ത് ​പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യെ​ ​പ്ലാ​സി​റ്റി​ക് ​മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി​ ​ഗാ​യി​ക​ ​കെ.​എ​സ്.​ ​ചി​ത്ര,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​വി​ദ്യാ​സാ​ഗ​ർ,​​​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്ര​മു​ഖ​ർ​ ​എ​ന്നി​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ബോ​ധ​വ​ത്ക​ര​ണ​ ​വീ​ഡി​യോ​ക​ൾ​ ​ത​യ്യാ​റാ​ക്കു​മെ​ന്നും​ ​പ്ര​ശാ​ന്ത് ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA