SignIn
Kerala Kaumudi Online
Tuesday, 16 June 2026 7.02 AM IST

ജോർജ് ജേക്കബ് മുത്തൂറ്റിന്റെ ഭാര്യാമാതാവ് നിര്യാതയായി

READ ENGLISH VERSION
s

തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റിന്റെ ഭാര്യാമാതാവും പള്ളിപ്പാട്ട് കൊച്ചുപുരയ്ക്കൽ കുടുംബാംഗവുമായ തിരുവല്ല റോസ്ബെഡിൽ സൂസൻ മാത്യു (96) നിര്യാതയായി. വേങ്ങൽ കണ്ടത്തിൽ പരേതനായ എൻജിനിയർ മാത്യു വർഗീസിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാവിലെ 11ന് പട്ടം മരപ്പാലത്തെ മുത്തൂറ്റ് ഹൗസിലെ ശുശ്രൂഷയ്‌ക്ക് ശേഷം ഉച്ചയ്ക്ക‌് 12ന് പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

ആദ്യകാല പ്രസ് സൂപ്രണ്ട് പി.ഇ.മാത്യുവിന്റെ മകളാണ്. മക്കൾ: നിർമ്മല ,സുശീല. മറ്റൊരു മരുമകൻ: എം.എം.സക്കറിയ (ചാർട്ടേർഡ് അക്കൗണ്ടന്റ്). ചെറുമക്കൾ: മിഥുൻ, മേഘ, രൂപക്, രേഷ്‌മ. കൊച്ചുമക്കൾ: ആമി,എമ്മ, റയോൻ, ടാഷ, അലീഷ,യാക്കോവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA