SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

ലഹരി കടത്ത്: ഡൽഹി യുവതിക്ക് പ്രതിഫലം 25,000 രൂപയും വിമാന ടിക്കറ്റും

drugs

കൊച്ചി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ രാസലഹരി കടത്തിയ ഡൽഹി കന്റോൺമെന്റ് സ്വദേശിനി സുമന് (അസ്‌തനി, 23) മയക്കുമരുന്ന് സംഘം വാഗ്‌ദാനം ചെയ്തത് 25,000 രൂപയും നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റും. 817 ഗ്രാം എം.ഡി.എം.എയും 108 ഗ്രാം ഹാഷിഷ് ഓയിലുമായി ഞായറാഴ്ച ഉച്ചയ്ക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹസ്രത്ത് നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ‌്പ്രസിലാണ് മയക്കുമരുന്നുമായി പുറപ്പെട്ടത്. തേഡ‌് എ.സി കോച്ചിലായിരുന്നു യാത്ര. മയക്ക്മരുന്ന് സുരക്ഷിതമായി കൈമാറിക്കഴിഞ്ഞാൽ ഞായറാഴ്ച തന്നെ നെടുമ്പാശേരിയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ വിമാന ടിക്കറ്റും കൈവശമുണ്ടായിരുന്നു.

ലഹരിസംഘം യുവതിയെ മയക്ക്മരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്നാണ് വിവരം. ബി.എഡ് ബിരുദധാരിയായ യുവതി മുമ്പ് സഹപാഠികൾക്കൊപ്പം വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA