SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കും ഫോം 6 സമർപ്പിക്കാം

election

തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ഫോം 6 സമർപ്പിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. മുമ്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവർ നിലവിലെ എസ്.ഐ.ആർ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ഫോം 6 സമർപ്പിക്കുമ്പോൾ ആദ്യമായി പേര് ചേർക്കുന്നതാണെന്ന പ്രഖ്യാപനം നൽകേണ്ടി വരുന്നതിൽ ആശങ്ക ഉയർന്നതോടെയാണ് കമ്മിഷൻ വ്യക്തത വരുത്തിയത്.


പുതിയ ഉത്തരവ് പ്രകാരം എസ്.ഐ.ആർ നടപടികളിലോ അതിനുശേഷമോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റൊരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലെന്ന വിവരവും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA