SignIn
Kerala Kaumudi Online
Friday, 05 June 2026 2.22 AM IST

അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണം രണ്ട് യുവാക്കൾക്ക് പരിക്ക്

READ ENGLISH VERSION
hospital

  • ഒരാളുടെ നില ഗുരുതരം


ചാലക്കുടി: അതിരപ്പിള്ളി വൈശേരിയിൽ, കോഴിഫാം തുടങ്ങുന്നതിന് കാര്യങ്ങൾ തിരക്കാനെത്തിയ രണ്ട് യുവാക്കൾക്ക് കാട്ടാനയാക്രമണത്തിൽ പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം. ചാലക്കുടി ഹൗസിംഗ് ബോർഡിൽ താമസിക്കുന്ന കൈതയിൽ വത്സന്റെ മകൻ ധീരജ് (23), കുറ്റിച്ചിറ തൃക്കൂക്കാരൻ വീട്ടിൽ ആഷിൻ ആന്റോ (21) എന്നിവർക്കാണ് പരിക്കേറ്റത്.

വയറിനകത്ത് രക്തസ്രാവമുള്ള ഗുരുതരാവസ്ഥയിലായ ധീരജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. സഞ്ജു കൃഷ്ണ, ശ്രീമോൻ എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരുവിലുള്ള സുഹൃത്തിന് കോഴിഫാം നടത്തുന്നതിനായി കാര്യങ്ങൾ തിരക്കാനാണ്

നാൽവർ സംഘം വൈശേരിയിൽ കോഴിഫാം കാണാനെത്തിയത്.

ബൈക്ക് പാറപ്പുറത്ത് വച്ച ശേഷം ഫാമിലേക്ക് നടക്കുമ്പോൾ കാട്ടിൽ നിന്നുമെത്തിയ കുട്ടിക്കൊമ്പൻ നാൽവർ സംഘത്തെ ഓടിച്ചു. തിരിഞ്ഞോടിയ ആഷിനെയും ധീരജിനെയും ആന പിന്തുടർന്ന് ആക്രമിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ശ്രീമോനും സഞ്ജുവും പരിസരത്തെ കീരോസ് എന്ന പരിചയക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. ഇയാൾ കാറുമായെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA