
വർക്കല: നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന്റെ സമാധിയുടെ 41-ാം ദിനമായ ഇന്നലെ വർക്കല നാരായണഗുരുകുലത്തിൽ യതിപൂജയും മോക്ഷദീപവും നടന്നു. രാവിലെ ഹോമം, ഉപനിഷത് പാരായണം എന്നിവയ്ക്കുശേഷം ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാമന്ദിരത്തിൽ സ്വാമി ത്യാഗീശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന സന്യാസി സമ്മേളനത്തിൽ വിവിധ ആശ്രമങ്ങളിൽ നിന്നായി അൻപതോളം സന്യാസിമാരും ഗുരുകുലബന്ധുക്കളും പങ്കെടുത്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സ്വാമി മന്ത്രചൈതന്യ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ചിന്മയാമിഷൻ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ സ്വാമി ശാരദാനന്ദ സരസ്വതി, തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദ, ഉമ്പർനാട് സിദ്ധാശ്രമം മഠാധിപതി സ്വാമി സത് സ്വരൂപാനന്ദ, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ സ്വാമി ഗീതാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു. വസ്ത്രവും ദക്ഷിണയും മദ്ധ്യാഹ്നപ്രസാദവും സ്വീകരിച്ചാണ് സന്യാസിമാർ മടങ്ങിയത്. വൈകിട്ട് സമാധിസ്ഥാനത്തു മോക്ഷദീപ പ്രാർത്ഥനയും നടന്നു.
ഫോട്ടോ
ഗുരു മുനിനാരായണപ്രസാദിന്റെ മഹാസമാധിയുടെ 41-ാം ദിനമായ ഇന്നലെ വർക്കല നാരായണ ഗുരുകുലം ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാമന്ദിരത്തിൽ സ്വാമി ത്യാഗീശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന യതിപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |