SignIn
Kerala Kaumudi Online
Friday, 05 June 2026 2.56 AM IST

തൃശൂർ വെടിക്കെട്ട് അപകടം: 14ലക്ഷം വീതം നഷ്ടപരിഹാരം

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ച് മന്ത്രിസഭായോഗം. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാർ നിയമിച്ച് ഇപ്പോഴും തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃതമായി മാറ്റും. ഈ ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനും തീരുമാനിച്ചു. കേരള തീരപ്രദേശങ്ങളിൽ 10 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA