SignIn
Kerala Kaumudi Online
Friday, 05 June 2026 2.56 AM IST

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജിയിൽ നിലപാട് തേടി

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി​ പരി​ഗണി​ച്ചത്. കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ ജോജോ ജോസാണ് കോടതിയെ സമീപിച്ചത്. ഹർജി വീണ്ടും ജൂലായ് 3ന് പരിഗണിക്കും.

മേയ് 27ന് നടന്ന സംഭവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയാണെന്നും ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മാരകായുധങ്ങളുമായി എത്തിയ സംഘം ഉദ്യോഗസ്ഥരെ വധിക്കാൻ ആഹ്വാനം

ചെയ്തു, പൊതു മുതൽ നശിപ്പിച്ചു. ഇത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും കേന്ദ്ര ഏജൻസിയുടെ പ്രവർത്തനം തടസപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനയാണെന്നും ആരോപണമുണ്ട്..പശ്ചിമബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ സുപ്രീംകോടതി ഇടപെട്ട മാതൃകയിൽ ഈ കേസും സി.ബി.ഐക്ക് കൈമാറണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA