SignIn
Kerala Kaumudi Online
Thursday, 01 October 2026 2.14 AM IST

പി. ജയരാജനെ കരുത്തനെന്ന് വിശേഷിപ്പിച്ചതിൽ ഇ.പി.ക്ക് അതൃപ്തി

aa

കണ്ണൂർ: സ്വകാര്യ ചാനൽ അഭിമുഖത്തിൽ പി. ജയരാജനെ കരുത്തനെന്നു വിശേഷിപ്പിച്ചതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. പി.ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യമാണ് ഇ.പിയെ പ്രകോപിപ്പിച്ചത്. വിപുലീകൃത നേതൃയോഗത്തിലൂടെ പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് അഭിമുഖം നടത്തിയ ആൾ അദ്ദേഹത്തെ കരുത്തനെന്നു വിശേഷിപ്പിച്ചത്.പാർട്ടിയിലെ ഒരാളെ മാത്രം കരുത്തനെന്നു വിശേഷിപ്പിക്കുന്നത് സദുദ്ദേശ്യപരമല്ലെന്ന് ഇ.പി പറഞ്ഞു. പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലാത്തവരാണോ?. പാർട്ടിക്കുള്ളിൽ അനാവശ്യ ചർച്ച സൃഷ്ടിക്കാനുള്ള സമീപനമാണ് ചോദ്യത്തിനു പിന്നിലെന്നും ഇ.പി.കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA