SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.59 AM IST

'മോർച്ചറി' ഭാഷാഭംഗിയ്ക്കായുള്ള പ്രയോഗം; ആർഎസ്എസിന്റെ ക്രൂരത നേരിട്ടയാളെന്ന നിലയിലെ വികാരം പി ജയരാജന്റെ പ്രസംഗത്തിലുണ്ടാകുമെന്ന് ഇ പി

READ ENGLISH VERSION
cpm-ep-jayarajan

കണ്ണൂർ: പി ജയരാജന്റെ വിവാദ പരാമർശത്തെ ഭാഷാ പ്രയോഗമെന്ന് വിശേഷിപ്പിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുവമോർച്ചയ്ക്കെതിരെയുള്ള പി ജയരാജന്റെ മോർച്ചറി പ്രയോഗം പ്രാസംഗികനെന്ന നിലയിലെ വാക്‌ചാതുര്യമാണെന്നായിരുന്നു എൽഡിഎഫ് കൺവീനറിന്റെ വിശദീകരണം. ഭാഷാ പ്രയോഗത്തിന്റെ പേരിലാണ് വർഗീയ പ്രചരണം നടത്തുന്നതെന്നും ഇ പി കുറ്റപ്പെടുത്തി. ആർഎസ്എസിന്റെ ക്രൂരത നേരിട്ടയാളെന്ന നിലയിൽ അതിന്റെ വികാരം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാണും. എന്നാൽ മോർച്ചറി പ്രയോഗം തമാശരൂേപേണയാണ് പി ജയരാജൻ നടത്തിയതെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

സിപിഎം യുവമോർച്ച വിവാദത്തിന് തുടക്കമിട്ട സ്പീക്കർ എം എൻ ഷംസീറിന്റെ പ്രസംഗത്തെയും ഇ പി ജയരാജൻ പിന്താങ്ങി. മുസ്ളീം വിഭാഗക്കാരനാണെന്ന ഒറ്റ കാര്യം കൊണ്ടാണ് യുവമോർച്ച ഷംസീറിനെ ലക്ഷ്യം വെയ്ക്കുന്നത്. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ല. മുസ്ളീം വിരുദ്ധ നിലപാടാണ് യുവമോർച്ച സ്വീകരിക്കുന്നത് ഇ പി ജയരാജൻ വ്യക്തമാക്കി. കൂടാതെ കണ്ണൂരിൽ കഴിഞ്ഞ അഞ്ചാറു വർഷമായി സമാധാനം കാത്തുസൂക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അതിന്റെ ഫലമായാണ് ജില്ല ശാന്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നി​യ​മ​സ​ഭ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​നു​ ​നേ​രെ​ ​കൈ​യോ​ങ്ങു​ന്ന​ ​യു​വ​മോ​ർ​ച്ച​ക്കാ​ര​ന്റെ​ ​സ്ഥാ​നം​ ​മോ​ർ​ച്ച​റി​യി​ലാ​യി​രി​ക്കു​മെ​ന്നായിരുന്നു ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ൻ പറഞ്ഞത്.​ ​ഗ​ണ​പ​തി​ ​നി​ന്ദ​ ​ആ​രോ​പി​ച്ച് ​യു​വ​മോ​ർ​ച്ച​ ​ത​ല​ശ്ശേ​രി​യി​ൽ​ ​എം.​എ​ൽ.​എ​ ​ക്യാ​മ്പ് ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ഗ​ണേ​ഷ് ​ന​ട​ത്തി​യ​ ​വെ​ല്ലു​വി​ളി​ക്കെ​തി​രെ​യാ​യി​രു​ന്നു​ ​ജ​യ​രാ​ജ​ന്റെ​ ​പ​രാ​മ​ർ​ശം.​ ​പിന്നാലെ തന്നെ യുവമോർച്ച പി ജയരാജനും ഷംസീറിനും എതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: P, EP, JAYARAJAN, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA