
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടോ എന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അഞ്ചു വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിൾ ശേഖരിക്കും. എഥനോൾ അളവ് കൂടുതലാണെങ്കിൽ കർശന നടപടി സ്വീകരിക്കും. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മന്ത്രി അനൂപ് ജേക്കബാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26- 31% വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്. അതേസമയം കർണാടകയിലെ പരിശോധനാ ഫലം പെട്രോളിയം കമ്പനികൾ തള്ളി.
എഥനോൾ കാലക്രമേണ വർദ്ധിപ്പിക്കും
തൃശൂർ: പെട്രോളിലെ എഥനോൾ ഇനിയും വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഇരുപതാണ് അംഗീകരിച്ചിട്ടുള്ളത്, എന്നാൽ കാലക്രമേണ ഇത് വർദ്ധിപ്പിക്കും. ശാസ്ത്രീയ സാദ്ധ്യതകൾ പരിശോധിച്ചാണ് ചെയ്യുന്നതെന്നും തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കർണാടകയിലും കേരളത്തിലും സർക്കാർ പരിശോധന നടത്തട്ടെ. ഇതിന് ശാസ്ത്രീയ അടിത്തറയുണ്ട്. രാഷ്ട്രീയത്തിനായി കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്ക് വീഴും എവിടെ വീഴുമെന്ന് കാണാമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |