SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

തലച്ചോറിൽ നക്‌സലിസം ബാധിച്ചവരെ പരാജയപ്പെടുത്തണം: പ്രധാനമന്ത്രി സുരക്ഷാസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷം

1

ന്യൂഡൽഹി: സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടെ സമരരംഗത്തുള്ള സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. അവർ പല രാഷ്ട്രീയ പാർട്ടികളിലേക്കും സംഘടനകളിലേക്കും നുഴഞ്ഞു കയറി. ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും ലംഘിക്കാൻ ജനത്തെ പ്രേരിപ്പിക്കുന്നു. അത്തരം ശക്തികളെ പരാജയപ്പെടുത്തണം.

മാവോയിസ്റ്റ് ബാധിത മേഖലയായിരുന്ന ഛത്തീസ്ഗഢിലെ ബസ്‌തറിൽ സുരക്ഷാസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി. കരൻപൂരിലെ കോബ്ര ഓപ്പറേഷൻസ് ബേസിലെത്തിയ പ്രധാനമന്ത്രി,​ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രമർപ്പിച്ചു. ഗോത്ര വിഭാഗത്തിന്റെ തനതു ഗാനങ്ങൾ പാടി സുരക്ഷാ ഉദ്യോഗസ്ഥർ ചുവടുവച്ചപ്പോൾ അവർക്കൊപ്പം കൂടി. മധുരം വിതരണം ചെയ്തു. 2014ൽ പ്രധാനമന്ത്രി പദവിയിലെത്തിയശേഷം എല്ലാ ദീപാവലിയും സേനയ്ക്കൊപ്പമാണ് മോദി ആഘോഷിക്കുന്നത്. രാജ്യം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് മുക്തമായെന്ന് ഇക്കഴിഞ്ഞ മാർച്ച് 31നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ശേഷമുള്ള ആദ്യ ദീപാവലിയായിരുന്നു ഇത്.

രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലം

2004 മുതൽ 2013 വരെയുള്ള യു.പി.എ ഭരണകാലത്താണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടമായതെന്ന് മോദി കുറ്റപ്പെടുത്തി. 1000ൽപരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടമായി. കുഴിബോംബ് ആക്രമണങ്ങളിൽ നൂറുകണക്കിന് ജവാന്മാർക്ക് കൈകാൽ നഷ്‌ടപ്പെട്ടു. പരിഹാരമുണ്ടാക്കാൻ കഴിയാത്ത വിഷയമാണെന്ന കാഴ്ചപ്പാടായിരുന്നു അന്ന്. എന്നാൽ ഒരു രാജ്യത്തിനും ഈ വിധത്തിൽ മുന്നോട്ടുപോകാനില്ലെന്ന് നിലപാടെടുത്തു. സുരക്ഷാ സേനയ്‌ക്ക് സമ്പൂർണസ്വാതന്ത്ര്യം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA