SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

സി.പി.എം ഓഫീസിൽ പരസ്യ മദ്യപാനം:..... ലോക്കൽ സെക്രട്ടറിയുൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ

liquor

പാലക്കാട്: സി.പി.എം ഓഫീസിലെ പരസ്യ മദ്യപാനത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ ജില്ലാ നേതൃത്വം സസ്‌പെൻഡ് ചെയ്തു. മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയാണ് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ നടപടിയെടുത്തത്.

സി.പി.എം മുതലമട (ഒന്ന്) ലോക്കൽ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ബ്രിജേഷും സംഘവും മദ്യപിക്കുന്നതറിഞ്ഞ്

പ്രവർത്തർ ഓഫീസിലെത്തിയിരുന്നു. തുടർന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ കെ. സിയാവുദ്ദീൻ, മുതലമട പഞ്ചായത്ത് അംഗമായ ലോക്കൽ കമ്മിറ്റി അംഗം കെ. വിനേഷ് എന്നിവരുൾപ്പെടെയുള്ള പ്രവർത്തകർ ഇതുചോദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മദ്യപാനത്തെ ചോദ്യം ചെയ്‌ത പ്രവർത്തകരെ ലോക്കൽ സെക്രട്ടറി ഉന്തുന്നതും ദൃശ്യങ്ങളിലുണ്ട്. ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റിയാണ് ജില്ലാ നേതൃത്വത്തിന് പരാതി നൽകി. തുടർന്നായിരുന്നു സസ്‌പെൻഷൻ.

 വിഭാഗീയതയെന്ന് പരാതി

പാർട്ടി ഓഫീസിലെ മദ്യപാനം പുറത്തുവന്നതിന് പിന്നിൽ വിഭാഗീയതയാണെന്നും ആക്ഷേപമുണ്ട്. മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു അനുകൂലിയാണ് ബ്രിജേഷ്. മദ്യപാന ദൃശ്യം പുറത്തുവിട്ടത് പാർട്ടി വിരുദ്ധ നടപടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA