SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

പാകമാകാത്ത പുതിയ ചെരിപ്പിന് നഷ്ടം 2.69 ലക്ഷം തട്ടിപ്പ് ഓൺലൈനിലൂടെ

READ ENGLISH VERSION
job-scam

തളിപ്പറമ്പ്: പാകമാകാത്ത ചെരിപ്പ് ഓൺലൈനിൽ തിരിച്ചയക്കാൻ ശ്രമിച്ച വൃദ്ധന് നഷ്ടമായത് 2.69 ലക്ഷം രൂപ! വീഡിയോ കോളിലൂടെ ഫോൺ ഹാക്ക് ചെയ്ത് 2,69,500 രൂപ തട്ടിച്ചെന്നാണ് പരാതി. തളിപ്പറമ്പ് മൊറാഴ സ്വദേശി കെ.പദ്മനാഭനാണ് (65) പണം നഷ്ടമായത്.

ഫ്ളിപ്കാർട്ടിലൂടെയാണ് പദ്മനാഭൻ ചെരിപ്പ് വാങ്ങിയത്. പാകമാകത്തതിനെ തുടർന്ന് തിരിച്ചയക്കാനുള്ള അപേക്ഷയും ഓൺലൈനിൽ നൽകി. ഇതിനിടെ ഈ മാസം 5ന് വൈകിട്ട് 5.30ഓടെ പദ്മനാഭന് ഒരു ഫോൺ വിളിയെത്തി. ചെരിപ്പ് തിരിച്ചെടുക്കുന്നതിനുള്ള പിക്ക്അപ്പ് റീഷെഡ്യൂൾ ചെയ്യുന്നതിനാണിതെന്ന് അറിയിച്ചു. ഈസമയം മറ്റൊരു നമ്പറിൽ നിന്ന് വാട്സ്ആപ്പ് വീഡിയോ കോളും വന്നു. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്ത് വിവിധ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി. പൊലീസിൽ പരാതി നൽകി. പദ്മനാഭനെ വിളിച്ച നമ്പറുകളും പണം കൈമാറിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA