SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

ചോദ്യവുമായി ഹൈക്കോടതി വാഹനങ്ങളുടെ അമിതവേഗം തടയാൻ എന്ത് സംവിധാനം? നെടുമ്പാശേരി അപകടം ഒഴിവാക്കാമായിരുന്നു

READ ENGLISH VERSION
a
a

കൊച്ചി: അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് എന്ത് സംവിധാനമാണുള്ളതെന്ന് ഹൈക്കോടതി. അത്തരമൊരു സംവിധാനം ആവശ്യമാണ്. നെടുമ്പാശരിയിൽ അമിത വേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവനെടുത്ത ചെറുപ്പക്കാരൻ മുമ്പ് 240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചിട്ടുണ്ടെന്നാണ് വിവരം. അത് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ ആകുമായിരുന്നില്ലേയെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് പരാമർശം. 80 കിലോമീറ്ററിലധികം വേഗത്തിൽ പോകരുതെന്ന, രാത്രിയിൽ കാണാൻ കഴിയുന്ന ബോർഡ് ദേശീയപാതയിൽ എവിടെയങ്കിലുമുണ്ടോ? രാത്രി 12 കഴിഞ്ഞാൽ സൂപ്പർ കാറുകളുമായി ചെറുപ്പക്കാർ കൊച്ചി നഗരത്തിലടക്കം ഇറങ്ങുകയാണ്. അവ നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ സെക്കൻഡുകൾ മതി. ഇത്ര വേഗത്തിൽ പായുന്ന കാർ ബ്രേക്കിട്ടാലും മുന്നോട്ടുപോകും.


അമിതവേഗം കണ്ടെത്തി റിപ്പോർട്ടുചെയ്ത എത്ര കേസുകളുണ്ടെന്ന് അറിയിക്കണം. ട്രാൻസ്പോർട്ട് കമ്മിഷണർ ഓൺലൈനിൽ ഹാജരായി വിശദീകരിക്കണം. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം കൊടുക്കരുതെന്ന നിയമം പാലിക്കപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.

ഉറ്റവർ മരിക്കുമ്പോഴേ

വേദന അറിയൂ
വാഹനാപകടത്തിൽ ഉറ്റവർ മരിക്കുമ്പോൾ മാത്രമേ വേദന അറിയൂ. കുട്ടികളും സ്ത്രീകളുമാണ് കൂടുതൽ മരിക്കുന്നത്. റോഡരികിൽ തടസമായി നിൽക്കുന്ന ട്രാൻസ്ഫോമറുകൾ മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. ലൈൻ തെറ്റിച്ച് ബസോടിക്കാനും ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കരുത്.

വെറുതേ ക്യാമറ

വച്ചാൽ പോരാ

അമിതവേഗം നിയന്ത്രിക്കാൻ ഹൈക്കോടതി ഒട്ടേറെ ഉത്തരവുകൾ പാസാക്കിയതാണ്. ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. വെറുതേ ക്യാമറ വച്ചാൽ പോരാ, കൃത്യമായി നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി പറഞ്ഞു. റോഡ് സേഫ്റ്റി ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA