SignIn
Kerala Kaumudi Online
Friday, 16 October 2026 1.18 AM IST

ചലനശേഷി വീണ്ടെടുക്കാൻ ഇതാ വി.ആർ ഹെഡ്‌സെറ്റ് നേട്ടത്തിനു പിന്നിൽ മലയാളി സംരംഭകൻ

READ ENGLISH VERSION
head-set1
വി.ആർ ഹെഡ്‌സെറ്റ്

തിരുവനന്തപുരം: പക്ഷാഘാതം പിടിപെട്ടവർക്ക് കൈകളുടെ ചലശേഷി വീണ്ടെടുക്കാനുള്ള ചികിത്സയിൽ വഴിത്തിരിവാകാൻ വെൽച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള തെറാപ്പി. തോൾ മുതൽ കൈത്തണ്ട വരെയുള്ള എല്ലാ സന്ധികളെയും ചലിപ്പിക്കാൻ ഹെഡ്‌സെറ്റ് ഉപയോഗം സഹായിക്കും.

തിരുവനന്തപുരം സ്വദേശിയായ ശബരീനാഥ് സി.നായർ സ്ഥാപകനും സി.ഇ.ഒയുമായ ചെന്നൈയിലെ സ്‌കിൽവെരി

എന്ന സ്ഥാപനമാണ് ഈ നേട്ടത്തിനു പിന്നിൽ. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണിത്. ക്ലിനിക്കൽ ട്രയൽ ഉടൻ ആരംഭിക്കും.

ഹെഡ് സെറ്റിൽ തെളിയുന്ന ദൃശ്യങ്ങളാണ് കാതൽ. അതിൽ വെർച്വൽ വസ്തുക്കളും ഗെയിമുകളും തെളിയും.

വെർച്വൽ പന്ത് എടുത്ത് ബാസ്‌കറ്റിൽ ഇടാനോ, മുന്നിലെ ബലൂൺ പൊട്ടിക്കാനോ ഹെഡ്‌സെറ്റ്‌വഴി നിർദ്ദേശമെത്തും. അത്തരത്തിൽ പല ഗെയിമുകളും ഉണ്ടാവും.

സ്വന്തം കൈകളും ദൃശ്യത്തിൽ കാണാം. അതിനായി കൈകൾ ചലിപ്പിക്കാൻ ശ്രമിക്കുന്നതും അതിലെ പുരോഗതിയും

എ.ഐ സാങ്കേതികവിദ്യ കൃത്യമായി രേഖപ്പെടുത്തി ഡോക്ടർക്ക് റിപ്പോർട്ട് നൽകും. ചെറിയ ചലനങ്ങൾ ക്രമേണ ചലനശേഷി വീണ്ടെടുക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കും.

കോവളം പോലുള്ള ഉല്ലാസ കേന്ദ്രങ്ങളിൽ വച്ചു ചെയ്യുന്ന അനുഭവ പശ്ചാത്തലം ദൃശ്യങ്ങളിൽ സൃഷ്ടിക്കുന്നതിലൂടെ രോഗിക്ക് ഉൻമേഷം പകരാനും കഴിയും.

തുടക്കത്തിൽ ആശുപത്രികൾക്ക്
പക്ഷാഘാത ചികിത്സനടത്തുന്ന ആശുപത്രികൾക്കും ഫിസിയോതെറാപ്പി സെൻററുകൾക്കുമാവും തുടക്കത്തിൽ വി.ആർ ഹെഡ്‌സെറ്റ് പ്രയോജനപ്പെടുത്താനാവുക. വില നിശ്ചയിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEADSET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA