SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 AM IST

മിൽമ തിരു. യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി

high-court

കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭരണസമിതി പിരിച്ചുവിട്ട ഡെയറി സഹകരണ രജിസ്ട്രാറുടെ നടപടിയും അത് ശരിവച്ച സിംഗിൾബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അഡ്മിനിസ്ട്രേറ്ററെ മാറ്റാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഭരണസമിതി അംഗങ്ങളായിരുന്ന കെ. കൃഷ്ണൻ പോറ്റി, മണി വിശ്വനാഥ് തുടങ്ങിയവർ നൽകിയ അപ്പീലാണ് പരിഗണിച്ചത്. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഭരണസമിതി പിരിച്ചുവിട്ട നടപടി നിയമപരമല്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.

ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജൂലായ് 25നാണ് സർക്കാർ ഭരണ സമിതി പിരിച്ചുവിട്ടത്. തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് മുൻകൂർ നോട്ടീസ് നൽകാതിരുന്നതെന്ന സർക്കാർ വിശദീകരണം സിംഗിൾബെഞ്ച് അംഗീകരിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നോട്ടീസ് നൽകാതെ പുറത്താക്കാനുള്ള അസാധാരണ സാഹചര്യം ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. അധികൃതർക്ക് ഹർജിക്കാരെ കൂടി കേട്ട് നിയയമപരമായ നടപടി എടുക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA