SignIn
Kerala Kaumudi Online
Friday, 05 June 2026 4.49 PM IST

കനത്ത മഴ തുടരുന്നു; തൃശൂരിൽ കൂറ്റൻ മരം കടപുഴകി വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു

READ ENGLISH VERSION
manikandan

തൃശൂർ: കനത്ത മഴയിൽ മരം കടപുഴകി വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂരിലാണ് സംഭവം. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലത്തിൽ മണികണ്‌ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറേ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടമുണ്ടായത്.

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനടിയിൽപ്പെട്ട മണികണ്‌ഠൻ തൽക്ഷണം മരിച്ചു. 30 വർഷത്തോളം മച്ചാട് മാമാങ്കം പറയെടുപ്പിൽ ഭഗവതിയുടെ പ്രതിരൂപമായി ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന്റെ സഹോദരനാണ് ഭഗവതിയുടെ പ്രതിരൂപമാകുന്നത്.

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. കനത്ത മഴ തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കരമനയാറ്റിലും മണിമലയാറ്റിലുംജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദിയിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലെന്നാണ് നിർദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRISSUR, RAIN, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA