SignIn
Kerala Kaumudi Online
Thursday, 18 June 2026 1.26 PM IST

അപകീർത്തി: സച്ചിൻദേവിനെതിരെ കെ.കെ.രമ മൊഴി നൽകി

READ ENGLISH VERSION
k-k-rama

കോഴിക്കോട്: അപകീർത്തിപ്പെടുത്തിപ്പെടുത്തിയെന്ന കേസിൽ സച്ചിൻദേവ് എം.എൽ.എയ്ക്കും,

സി.പി.എം മുഖപത്രം ദേശാഭിമാനിക്കുമെതിരെ കെ.കെ.രമ എം.എൽ.എ കോടതിയിൽ മൊഴി നൽകി. സാക്ഷികളെ വിസ്തരിക്കുന്നതടക്കം കൂടുതൽ തെളിവെടുപ്പിനായി കേസ് 30 ലേക്ക് മാറ്റി.

സച്ചിൻ ദേവ്, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, പ്രിന്റർ ആൻഡ് പബ്ലിഷർ കെ.ജെ.തോമസ് എന്നിവർക്കെതിരെ നൽകിയ രണ്ട് ഹർജികളിലാണ് രമ ചീഫ് ജുഡീഷ്യൽ മജിസേ്ട്രറ്റ് വി.ജി.ബിജു മുമ്പാകെ മൊഴി നൽകിയത്.മാർച്ച് 15 ന് നിയമസഭയ്ക്കകത്ത് പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനിടെ രമയ്ക്ക് പരിക്കേറ്റിരുന്നു. ഇതേപ്പറ്റി പിറ്റേന്ന് ദേശാഭിമാനിയിൽ രമയുടെ കൈയിൽ കെട്ട് നാടകം എന്ന രീതിയിൽ അപമാനകരമായ വാർത്ത കൊടുത്തുവെന്നാണ് പരാതി. സച്ചിൻദേവ് മാർച്ച് 15ന് ഫേസ് ബുക്കിൽ അപമാനകരമായ പോസ്റ്റുമിട്ടു. 'സിനിമയിൽ ഇടതു കൈയിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം' എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K K RAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA