SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.07 AM IST

മുഖ്യമന്ത്രിക്കെതിരെ ആരോപണം: പിന്നിൽ ആരോ ഉണ്ടെന്ന് കെ.മുരളീധരൻ

muraleedharan

തിരുവനന്തപുരം: ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്ന് മന്ത്രി കെ.മുരളീധരൻ. എന്നാൽ അതാരാണെന്ന് താൻ പറയുന്നില്ല. സംസ്ഥാനത്തുള്ളത് ആണുങ്ങളുടെ സർക്കാരാണോ എന്ന് ടെസ്റ്ര് ചെയ്തു നോക്കണമെങ്കിൽ നോക്കാമെന്ന് കെ.സുധാകരന്റെ വിമർശനത്തിനും അദ്ദേഹം മറുപടി നൽകി.

സി.എം.ആർ.എൽ കേസിൽ സർക്കാർ എടുത്ത നിലപാട് നൂറു ശതമാനം ശരിയാണ്. ഇ.ഡി വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടാണുള്ളത്. എന്തെങ്കിലുമൊരു കേസ് ഇ.ഡി കൊണ്ടുവന്നാൽ ഉടൻ കയറി കേസ് ചാർജ്ജ് ചെയ്യാനാവില്ല. പ്രാഥമികാന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ടെന്നത് ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നാൽ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ കേസ് രജിസ്റ്റർ ചെയ്തു.

ഇ.ഡി പറയുമ്പോഴേക്കും എടുത്തു ചാടേണ്ടതില്ലെന്ന് പാർട്ടി നേതാക്കളായ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞിട്ടുണ്ട്. പാർട്ടി കാര്യങ്ങൾ താൻ അറിയുന്നില്ല എന്ന് മുമ്പ് പറഞ്ഞപ്പോൾ തന്റെ മേക്കിട്ട് കയറിയിരുന്നു. അന്ന് ഇവരെല്ലാം ഒന്നായിരുന്നല്ലോ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA