SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.19 AM IST

പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ കെ.സി.എച്ച്.ആർ ചെയർമാൻ

ss

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ചെയർമാനായി പ്രൊഫ.വിനോദ് കുമാർ കല്ലോലിക്കൽ ചുമതലയേറ്റു. എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം പ്രൊഫസറാണ്. അലിഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പി.എച്ച്.ഡിയും ബംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്.


യു.ജി.സിയുടെ സൗത്ത് വെസ്റ്റേൺ റീജിയണൽ ഓഫീസിന്റെ ധനസഹായത്തോടെ ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഔഷധപാരമ്പര്യവും ആധുനിക ചികിത്സാസമ്പ്രദായങ്ങളും സംബന്ധിച്ച പഠനം, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പിന്തുണയോടെ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിലെ പാശ്ചാത്യ വൈദ്യശാസ്ത്ര വ്യവഹാരങ്ങളും തദ്ദേശീയ വിജ്ഞാനവും സംബന്ധിച്ച ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ഗവേഷണപദ്ധതികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCHR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA