
കൊണ്ടോട്ടി: 2027ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ താത്കാലിക തിരഞ്ഞെടുപ്പ് പട്ടികയും വെയ്റ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തുനിന്ന് ആകെ 11,139 തീർത്ഥാടകരാണ് പ്രാഥമിക പട്ടികയിലുള്ളത്. 13,091 അപേക്ഷകർ വെയ്‌റ്റിംഗ് ലിസ്റ്റിലുമുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 6,493 പേരും കണ്ണൂർ വഴി 3,021 പേരും കരിപ്പൂർ വഴി 1,625 പേരുമാണ് തീർത്ഥാടനത്തിന് തിരിക്കുക.
അപേക്ഷകർക്ക് സ്വന്തം 'കവർ നമ്പർ' നൽകി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ www.hajcommittee.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |