SignIn
Kerala Kaumudi Online
Saturday, 01 August 2026 3.10 AM IST

മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

bgh

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരും. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി തുടരുന്നത് മഴ സാദ്ധ്യത വർദ്ധിപ്പിക്കും. പശ്ചിമ വിദർഭയ്ക്കും തെക്കൻ മദ്ധ്യപ്രദേശിനും മുകളിലായി തീവ്രന്യൂന മർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. വടക്കൻ ജില്ലകളിലെ തീരമേഖലയിൽ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA