SignIn
Kerala Kaumudi Online
Sunday, 01 November 2026 3.03 AM IST

വികസിത കേരളം കെട്ടിപ്പടുക്കാനാകണം

d

ഐക്യകേരളം രൂപം കൊണ്ടിട്ട് ഏഴ് പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ നേട്ടങ്ങൾക്കൊപ്പം ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണ് ഈ ദിനം. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽസൃഷ്ടി തുടങ്ങിയ മേഖലകളിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. തൊഴിൽ തേടി നാടുവിടുന്ന യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ മികച്ച തൊഴിലവസരങ്ങളും സംരംഭകത്വ സാദ്ധ്യതകളും ഉറപ്പാക്കാനാകണം. ദേശീയപാതകൾ, ആധുനിക റെയിൽവേ സ്റ്റേഷനുകൾ, പുതിയ ട്രെയിൻ സർവീസ് തുടങ്ങി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ വളർച്ചയ്ക്ക് പുതിയ വാതിൽ തുറക്കുകയാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ചാത്തൻ മാസ്റ്ററുമടക്കമുള്ള സാമൂഹിക നവോത്ഥാന നായകരുടെ പോരാട്ടങ്ങളും ഇടപെടലുകളുമാണ് കേരളത്തിന്റെ അടിത്തറ പാകിയത്. ആ മൂല്യങ്ങളും പുരോഗതിയുടെ കാഴ്ചപ്പാടും കൈമോശം വരാതെ, പുതിയ കാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തി വികസിതകേരളം കെട്ടിപ്പെടുക്കാനാകണം. അതിനുള്ള പുതിയ പ്രതിജ്ഞയാകട്ടെ ഈ കേരളപ്പിറവി.

-രാജീവ്‌ ചന്ദ്രശേഖർ എം.എൽ.എ.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA