
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം. കാറ്റ് ശക്തമായാൽ സംസ്ഥാനത്ത് ഇന്ന് മുതൽ നാലുവരെ ഇടിയോടുകൂടിയ മഴയുണ്ടാകും. 40കിലോമീറ്റർ ശക്തിയിൽ കാറ്റുമുണ്ടാകും.
മഴസാദ്ധ്യത കണക്കാക്കി ഇന്ന് പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി,പാലക്കാട്,മലപ്പുറം, മറ്റന്നാൾ കോഴിക്കോട്,വയനാട്, കണ്ണൂർ, 4ന് കണ്ണൂർ,കാസർകോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
ആൻഡമാനിന് മുകളിലാണ് ന്യൂനമർദ്ദം. അത് ചുഴലിക്കാറ്റായാൽ "മുരാസു" എന്ന് പേരിടും.
വരുംമണിക്കൂറുകളിൽ ന്യൂനമർദ്ദം കടുക്കും. തിങ്കളാഴ്ച ആന്ധ്രാതീരത്തെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |