SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

പ്രവാസികളുടെ ആവശ്യം പരിഗണിക്കണം: പിണറായി 

pinarayi-vijayan

തിരുവനന്തപുരം:നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന പ്രവാസികളുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രീമിയംവർദ്ധന താങ്ങാനാവുന്നതിലും അധികമാണെന്ന പൊതുവികാരമാണ് പ്രവാസി സമൂഹത്തിനുള്ളത്. ഇത് പദ്ധതിയെ തകിടം മറിക്കും.

പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷത്തിൻറെ പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായവും ഇല്ലാതാക്കുന്ന നയമാണ് സർക്കാരിൻറേത്.

5ലക്ഷം രൂപയുടെ ഫാമിലി ഫ്‌ലോട്ടർ പോളിസിപ്രീമിയം 13,411രൂപയിൽ നിന്ന് ഒറ്റയടിക്ക് 35,664രൂപ മുതൽ 77,773രൂപ വരെയായാണ് ഉയർത്തിയത്. തുച്ഛവേതനത്തിൽ ജോലിയെടുക്കുന്ന സാധാരണപ്രവാസികൾക്കും, നാട്ടിൽ തിരിച്ചെത്തിയ മുതിർന്ന പൗരന്മാർക്കും നിരക്കുവർദ്ധന ബാദ്ധ്യതയായി.

കമ്പനികളുമായി ചർച്ച നടത്തി ഗുണഭോക്താക്കൾക്ക് മികച്ചസേവനം ഉറപ്പുവരുത്തേണ്ട സർക്കാർ, കമ്പനികളുടെ താല്പര്യങ്ങൾക്ക്

കീഴങ്ങിയെന്നും അദ്ദേഹം പ്രസ്താവനയിൽപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA