SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

കേരളത്തിന് 2,597 കോടി അധികനികുതി വിഹിതവുമായി കേന്ദ്രം

rupee-money

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കുള്ള അധികനികുതി വിഹിതമായി 1.09ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ഇതിൽ കേരളത്തിന് 2,597 കോടി രൂപ ലഭിക്കും. ഉത്സവസീസൺ പരിഗണിച്ചും സംസ്ഥാനങ്ങളുടെ മൂലധനചെലവുകൾക്ക് വേഗം കൂട്ടുന്നതിനും വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവിഭവങ്ങൾ ഉറപ്പാക്കുന്നതിനുമാണ് തുക മുൻകൂറായി അനുവദിച്ചത്.

2026 ഒക്ടോബർ 31നാണ് കേന്ദ്രധനമന്ത്രാലയം ഉത്തരവിറക്കിയത്. പതിവായുളള പ്രതിമാസനികുതി വിഹിതത്തിന് പുറമെയുള്ള അധികതുകയാണിത്. നടപ്പു സാമ്പത്തികവർഷത്തിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന രണ്ടാമത്തെ അധികഗഡുവുമാണ്.

ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ തുക;19,208 കോടി രൂപ. ബിഹാറിന് 10,845കോടി രൂപയും മദ്ധ്യപ്രദേശിന് 8,010കോടി രൂപയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEE MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA