SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

മേതിൽ, വാക്കിന്റെ എൻജിനിയർ

d

കോഴിക്കോട്: എഴുത്തിൽ വേറിട്ട വഴിവെട്ടി സഞ്ചരിച്ചയാൾ. ഭാഷയിൽ പുതുപരീക്ഷണങ്ങൾ നടത്തിയയാൾ. അനുകരിക്കാനാകാത്ത ശെെലിക്ക് ഉടമ. അതാണ് എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ മേതിൽ രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്.

വാക്കിന്റെ എൻജിനിയറാണ് താനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ആശയം, ശെെലി എന്നിവയിലെ വ്യത്യസ്തത മേതിലിനെ ശ്രദ്ധേയനാക്കി. ഒരിക്കൽ ഉപയോഗിച്ച വാക്ക് വീണ്ടും ഉപയോഗിക്കാൻ മടിച്ചു. അപൂർവ പദങ്ങൾ സൃഷ്ടിച്ചു. പുസ്തകങ്ങളുടെ പേരുകൾ മുതൽ കഥയിലും കഥാപാത്രങ്ങളിലും വരെ വ്യത്യസ്തത സൃഷ്ടിച്ചു. ഞണ്ട്, പാമ്പ്, പഴുതാര തുടങ്ങിയവയെ കഥാപാത്രങ്ങളാക്കി സാഹിത്യലോകത്ത് സ്വന്തം വഴിവെട്ടി സഞ്ചരിച്ചു.

സാധാരണ വായനക്കാരിൽ പലർക്കും അദ്ദേഹത്തിന്റെ എഴുത്തുരീതി ദഹിച്ചില്ല. പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നപ്പോൾ തന്റെ കൃതികൾ എങ്ങനെ ആസ്വദിക്കണമെന്നതിനെക്കുറിച്ച് എഴുതി. എഴുത്തുകൊണ്ട് പ്രശസ്തനാകാൻ തുനിഞ്ഞില്ല. വായനക്കാരുടെ പിന്നാലെ പോയില്ല. തന്നെ ശരിയായി വായിക്കുന്ന ഒരാളുണ്ടായാൽ മതിയെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതായി, അദ്ദേഹവുമായി മൂന്നര പതിറ്റാണ്ടിന്റെ സൗഹൃദമുള്ള കഥാകൃത്ത് ടി.കെ.ശങ്കരനാരായണൻ പറഞ്ഞിട്ടുണ്ട്.

എഴുത്താണ് മുഖ്യമെന്നും എഴുത്തുകാരൻ ഒളിഞ്ഞിരിക്കണമെന്നും കരുതി. അതിനാൽ പൊതുപരിപാടികളിൽ പങ്കെടുത്തില്ല. അഭിമുഖങ്ങളും വിരളം. സൗഹൃദം വിരലിലെണ്ണാവുന്നവ മാത്രം. ഉള്ളവ കടലാഴമുള്ളത്. പുരസ്കാരങ്ങൾക്ക് പിന്നാലെ പോയില്ല. കിട്ടിയ പലതും സ്വീകരിച്ചുമില്ല. ഞാൻ ലോകത്തിന്റെ എൻജിനിയറെന്ന് പറയാൻ കമ്പ്യൂട്ടറിൽ കേമനായ അദ്ദേഹം മടിച്ചില്ല. സ്വന്തമായി വെബ്സെെറ്റുകളുമുണ്ടാക്കി. ജനാധിപത്യം, അഹിംസ, കമ്മ്യൂണിസം തുടങ്ങിയവയിലും വേറിട്ട കാഴ്ചപ്പാടായിരുന്നു. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഏകാധിപത്യമെന്നായിരുന്നു മേതിലിന്റെ അഭിപ്രായം.

മ​ക​ളു​ടെ​ ​ഓ​ർ​മ്മ​ക​ളാ​ണ് ശ​ക്തി

​മ​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​ഓ​ർ​മ്മ​ക​ളാ​ണ് ​ത​ന്റെ​ ​ശ​ക്തി​യെ​ന്ന് ​മേ​തി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​എ​ഴു​ത്ത​ച്ഛ​ൻ​ ​പു​ര​സ്കാ​ര​ ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്ക​വേ,​ ​മ​ക​ളു​ടെ​ ​ഹെ​യ​ർ​ബാ​ൻ​ഡ് ​എ​പ്പോ​ഴും​ ​കൈ​യി​ൽ​ ​അ​ണി​യു​മോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ​മ​ക​ൾ​ ​ജൂ​ൺ​ ​മ​രി​ച്ച​ത്.​ ​അ​തി​നു​ശേ​ഷം​ ​കോ​ഴി​ക്കോ​ട് ​രാ​മ​നാ​ട്ടു​ക​ര​യി​ൽ​ ​എ​ഴു​ത്തു​കാ​രി​ ​ഇ​ന്ദു​മേ​നോ​ന്റെ​ ​കു​ടു​ബ​ത്തി​നൊ​പ്പ​മാ​ണ് ​താ​മ​സം.​ ​ദീ​ർ​ഘ​ദൂ​ര​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക​ൾ​ ​പ്ര​യാ​സ​മാ​യ​തി​നാ​ൽ​ ​സ​മ്മാ​ന​ദാ​നം​ ​കോ​ഴി​ക്കോ​ട്ടാ​കു​ന്ന​ത് ​സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കും.​ ​കോ​ഴി​ക്കോ​ടു​മാ​യി​ ​ത​നി​ക്ക് ​ന​ല്ല​ ​അ​ടു​പ്പ​വു​മു​ണ്ട്.​ ​പു​തി​യ​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ത​നി​ക്ക് ​സാ​ധി​ക്കി​ല്ല.​ ​അ​വ​ർ​ ​ജീ​വി​ക്കു​ന്ന​ത് ​ത​ന്റേ​തി​ൽ​ ​നി​ന്ന് ​തീ​ർ​ത്തും​ ​വ്യ​ത്യ​സ്ത​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: METHIL RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA