
കൊച്ചി:തിരുനാവായയിൽ 2027 ജനുവരി 22മുതൽ ഫെബ്രുവരി 21വരെ സംഘടിപ്പിക്കുന്ന മഹാമാഘമഹോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായി മാതാഅമൃതാനന്ദമയിയും, സ്വാഗതസംഘം ചെയർമാനായി മെട്രോമാൻ ഇ.ശ്രീധരനും പ്രവർത്തിക്കുമെന്ന് മാർഗദർശകമണ്ഡലം സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ഹൈന്ദവ സമൂഹത്തെയും ആചാര്യന്മാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് കൂട്ടായ്മയുടെ പ്രധാനലക്ഷ്യം. ഈമാസം 12ന് രാവിലെ തിരുനാവായയിൽ നൂറുകണക്കിന് സന്യാസിമാരുടെ നേതൃത്വത്തിൽ സമ്മേളനവും വൈകിട്ട് 4ന് സ്വാഗതസംഘം രൂപീകരണവും നടക്കും. കാഞ്ചി കാമകോടി പീഠാധിപതി ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിലെ പ്രമുഖ ആചാര്യന്മാരുടെ സാന്നിദ്ധ്യമുണ്ടാകും.
വാർത്താസമ്മേളനത്തിൽ കേരള മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, അതുല്യാമൃത പ്രാണമാതാജി(മാതാ അമൃതാനന്ദമയി മഠം), സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ(തീർത്ഥപാദാശ്രമം), സ്വാമി ഡോ.ധർമ്മാനന്ദ(രാമാനന്ദാശ്രമം), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി(ദയാനന്ദാശ്രമം), സ്വാമി ഗുരുദാസാനന്ദ സരസ്വതി(ശ്രീരാമദാസമിഷൻ), സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശിവനാരായണതീർത്ഥ (ഇരുവരും ശിവഗിരിമഠം) എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |