SignIn
Kerala Kaumudi Online
Monday, 02 November 2026 1.55 AM IST

കെ-ടെറ്റ്: അദ്ധ്യാപക‌ർക്ക് ആശ്വാസം,​ പിരിച്ചുവിടണമെന്ന സർക്കുലർ പിൻവലിച്ചു

s

തിരുവനന്തപുരം:2025 സെപ്തംബർ 1മുതൽ കെ-ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അദ്ധ്യാപകരെ പിരിച്ചുവിടണമെന്ന സർക്കുലർ പിൻവലിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. വ്യാപകപരാതി ഉയർന്നതോടെയാണിത്. 2025 സെപ്തംബർ 1മുതൽ കെ-ടെറ്റ് ഇല്ലാതെ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചവരെ തരംതാഴ്ത്തണമെന്ന നിർദ്ദേശവും പിൻവലിച്ചിട്ടുണ്ട്. പുതിയ സർക്കുലർ പിന്നീടുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയക്ടർ(ജനറൽ) അറിയിച്ചു.

കഴിഞ്ഞദിവസമാണ് അദ്ധ്യാപകരെ പിരിച്ചുവിടാൻ എയ്ഡഡ് സ്‌കൂൾ മാനേജർമാർക്ക് നിർദ്ദേശം നൽകിയത്. പരാതി ഉയർന്നതോടെ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ ഇടപെട്ടു. കെ-ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരിൽ നിന്നും സത്യവാങ്മൂലം വാങ്ങി പ്രഥമാദ്ധ്യാപകസ്ഥാനക്കയറ്റം നൽകാൻ രണ്ടുമാസം മുമ്പ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് എല്ലാ ജില്ലകളിലും സ്ഥാനക്കയറ്റം നൽകി. ഈഉത്തരവിന് വിരുദ്ധമായിരുന്നു കഴിഞ്ഞദിവസം ഇറക്കിയ സർക്കുലറെന്ന് വിദ്യാഭ്യാസ വകുപ്പിന് ബോദ്ധ്യമായി.

14 ജില്ലകളിലുമായി ആയിരത്തോളം അദ്ധ്യാപകർ ഹെഡ്മാസ്റ്റർ തസ്തികയിൽ നിന്നും അദ്ധ്യാപകരായി തരംതാഴ്ത്തപ്പെടുന്നത് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചു.

സർക്കാരിന്റെ നിർദ്ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. അദ്ധ്യാപകരെ പുറത്താക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ഒടുവിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി 2026 മേയ് 29നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകാനാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിരുന്നതെന്നാണ് വിവരം.

ഇതിൽ തെറ്റുപറ്റി ഉത്തരവ് ഇറക്കുകയായിരുന്നു. അപാകത പരിഹരിച്ച് പുതിയ സർക്കുലർ പുറത്തിറക്കാൻ വിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചു. കെ.എസ്.റ്റി.എ ഉൾപ്പെടെ വലിയ എതിർപ്പുയർത്തി. സെപ്റ്റംബർ 31ലെ വിവാദ സർക്കുലർപിൻവലിച്ചെങ്കിലും കെ-ടെറ്റ് ഇല്ലാതെ പി.എസ്.സി അഡ്വെെസ് മെമ്മോ നൽകിയവർക്ക് സർക്കാർ സ്‌കൂളിൽ നിയമനംനൽകാനുള്ള ഉത്തരവ് നിലനിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA