
കൊല്ലം: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ അശോക് ചക്ര സ്മാരക പ്രഥമ അവാർഡിന് ഗഗൻയാൻ ബഹിരാകാശയാത്രികനും കീർത്തി ചക്ര ജേതാവുമായ കമോഡോർ പ്രശാന്ത്.ബി.നായർ അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 10ന് വൈകിട്ട് 3ന് കൊല്ലം ടൗൺ ഹാളിൽ നടക്കുന്ന കോൺക്ലേവിൽ അവാർഡ് നൽകും. ശൗര്യചക്ര ജേതാവ് സുബേദാർ മേജർ പി.വി.മനേഷ്, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡറായ ബ്രിഗേഡിയർ അനുരാഗ് ഉപാദ്ധ്യായ, കൊല്ലം എൻ.സി.സി ഗ്രൂപ്പ് കമാൻഡറായ ബ്രിഗേഡിയർ കെ.ലോഗനാഥൻ, സിനിമാതാരം ലെന എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. മുൻ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ലാപ്ടോപ്പുകൾ, എൻ.സി.സി കേഡറ്റുകൾക്കുള്ള മെരിറ്റ് അവാർഡുകൾ എന്നിവയും വിതരണം ചെയ്യും. ഫൗണ്ടേഷൻ സെക്രട്ടറി കേണൽ എസ്.ഡിന്നി, പ്രസിഡന്റ് മേജർ ജനറൽ സി.എസ്.നായർ, ട്രഷറർ കേണൽ കെ.കെ.പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |