
കൊച്ചി: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടുന്ന സാഹചര്യമാണ് രാജ്യത്തെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെ. എറണാകുളം രാജേന്ദ്ര മൈതാനത്ത് നടന്ന 'ജന്തർ മന്ദർ അറ്റ് കൊച്ചി" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാകണമെങ്കിൽ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം.
പ്രധാനമന്ത്രി പദവി തറവാട്ടു സ്വത്തല്ല, 140 കോടി ജനങ്ങളുടേതാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ 2029ൽ ജനങ്ങൾ നരേന്ദ്ര മോദിയെ പുറത്താക്കും. യുവജനങ്ങൾക്ക് നേരെയല്ല സൈന്യത്തെ വിന്യസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പിക്ക് വിദേശ ഫണ്ടിംഗ് ലഭിക്കുന്നുവെന്ന ആരോപണത്തെ അഭിജിത് ദീപ്‌കെ തള്ളി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഇന്ത്യയെ അടിയറ വച്ചവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ആരോപിച്ചു.
നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, മുൻ മന്ത്രി പി. രാജീവ്, എഴുത്തുകാരൻ എൻ.എസ്. മാധവൻ, മുതിർന്ന് മാദ്ധ്യമ പ്രവർത്തകൻ അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. കാളീശ്വരം രാജ്, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാഷിന് അലി, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് ശില്പ സുരേന്ദ്രൻ, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാഞ്ച്, സി.ജെ.പി ദേശീയ സെക്രട്ടറി അഫ്രീൻ നവാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ജെയിൻ ജെയ്‌സൺ, ഐ.വൈ.സി.സി പ്രതിനിധി രാധിക ഗണേഷ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു, ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്, സി.ജെ.പി മീഡിയ ഹെഡ് വിജയ് മല്ലംഗി, മാദ്ധ്യമപ്രവർത്തകൻ കാൾ ലഫ്രെനയ്‌സ് തുടങ്ങിയവർ സംസാരിച്ചു.
മറൈൻഡ്രൈവറിൽ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് നടത്തിയ മാർച്ചിലടക്കം ആയിരത്തിലധികം യുവജനങ്ങൾ ഭാഗമായി. അഡ്വ. സെബാസ്റ്ര്യൻ പോൾ രചിച്ച 'ജന്തർ മന്ദർ പ്രതിരോധത്തിന്റെ വസന്തം" എന്ന പുസ്തകം നടൻ പ്രകാശ് രാജ്, അഭിജിത് ദീപ്കെയ്ക്ക് നൽകി പ്രകാശനം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |